May 9, 2026

മാടക്കര കുരിശുപള്ളിയില്‍ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു 

0
Img 20240103 201102
By ന്യൂസ് വയനാട് ബ്യൂറോ

 

മാടക്കര : മലങ്കരക്കുന്ന് സെന്‍റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള മാടക്കര കുരിശുപള്ളിയില്‍ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ 2024 ജനുവരി 1, 2 തിങ്കള്‍ ചൊവ്വ ദിവസങ്ങളിലായി നടത്തി.ജനുവരി 1-ാം തീയതി വികാരി ഫാ. വപിന്‍ കുരുമോളത്ത് കൊടി ഉയര്‍ത്തിയതോടുകൂടി പെരുന്നാള്‍ ശുശ്രൂഷകള്‍ ആരംഭിച്ചു. സന്ധ്യാ നമസ്കാരത്തിന് മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ജനുവരി 2-ാം തീയതി വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഇടവകയുടെ മുന്‍ വികാരി ഫാ.മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി മുഖ്യകാര്‍മ്മികത്വം വഹിച്ചു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് വികാരി ഫാ.വിപിന്‍ കുരുമോളത്ത്, ട്രസ്റ്റിമാരായ ജോയി ഇടയനാല്‍, വിനോജി ഊരക്കാട്ടുമറ്റത്തില്‍ സെക്രട്ടറി ഷാജി കുറ്റിപറിച്ചേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *