May 9, 2026

65 കാരിയെ കടന്നുപിടിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റിൽ

0
Img 20240103 152057
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ : കടയില്‍ നിന്നും സാധനം വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന 65 കാരിയെ കടന്നുപിടിച്ചെന്ന പരാതിയില്‍ യുവാവിനെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. പേര്യ നടുമുട്ടുമ്മല്‍ കോളനി പതിയോട് വീട്ടില്‍ ബാലന്‍ (37) നെയാണ് തലപ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ എസ് അരുണ്‍ഷായും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. തടഞ്ഞുവെച്ചതിനും,സ്ത്രീതത്വത്തിന് മാനഹാനി വരുത്തിയതിനുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. എസ്ഐ വിമല്‍ ചന്ദ്രന്‍, എസ് സിപിഓ എആര്‍ സനില്‍, സിപിഒ അബ്ദുള്‍ വാജിദ് എന്നിവരും കേസന്വേഷണത്തില്‍ പങ്കാളികളായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *