നാഷണൽ ചെസ് ചാംപ്യൻഷിപ് :ശ്രീരാഗ് പത്മന് വെങ്കലം
കൽപ്പറ്റ: തമിഴ്നാട്ടിലെ വെല്ലൂരിൽ നടന്ന അണ്ടർ – 19 നാഷണൽ സ്കൂൾ ടീം ചെസ് ചാംപ്യൻഷിപ്പിൽ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥി ശ്രീരാഗ് പത്മൻ ഉർപ്പെട്ട ടീം വെങ്കല മെഡൽ നേടി. ശ്രീരാഗ് അടക്കം അഞ്ചു പേരാണ് കേരളത്തെ പ്രതിനിധീകരിച്ചു മത്സരിച്ച സംഘത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ വർഷത്തെ ഇന്റർനാഷണൽ ഫിഡെ ചെസ് ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ , നവംബറിൽ കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ ചെസ് ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ എന്നിങ്ങനെ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
മീനങ്ങാടി കോലമ്പറ്റ അമൃത് നിവാസിൽ പത്മനാഭന്റെയും , ഷൈലയുടെയും മകനാണ്.





Leave a Reply