June 20, 2026

കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ ജില്ലാ മാര്‍ച്ച് നടത്തി.

0
20240104 145730
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ:കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ച കേരളത്തിന്റെ സാമ്പത്തിക വിഹിതം പുനസ്ഥാപിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക., കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, താല്‍ക്കാലിക നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കുക., കിടത്തി ചികിത്സയുള്ള എല്ലാ ആശുപത്രികളിലും 8 മണിക്കൂര്‍ ജോലി നടപ്പിലാക്കുക, നേഴ്‌സുമാരുടെ റേഷ്യോ പ്രമോഷന്‍ നടപ്പിലാക്കുക തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കെ.ജി.എൻ.എ വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന്റെ ഉദ്ഘാടനം സി ഐ റ്റി യു ജില്ലാ പ്രസിഡന്റ് പി.വി. സഹദേവന്‍ അവറുകള്‍ നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി പി. രശോബ് കുമാര്‍ സ്വാഗതവും, പ്രസിഡന്റ് വി. ശ്രീജ. അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശാന്തമ്മ ടി.കെ., മേഴ്‌സി. വി.എം. ദിവ്യ ആര്‍. പി. മൈമൂനത്ത്, സി. ദീപ, തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.. യോഗത്തിന് ജില്ലാ ട്രഷറര്‍ ആര്‍. രഞ്ജിത്ത് നന്ദി പ്രകാശിപ്പിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിന്നായി അമ്പതോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *