നെടുമ്പാല സെന്റ് മേരിസ് ദേവാലയത്തിൽ പരിശുദ്ധ അമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കോടിയേറി
നെടുമ്പാല : സെന്റ് മേരിസ് ദേവാലയത്തിൽ പരിശുദ്ധ അമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവം ആരംഭിച്ചു .തിരുനാളിന് വികാരി ഫാദർ ഡെന്നിസ് പൂവത്തിങ്കൽ കൊടിയേറ്റി .പൂർവികരുടെ അനുസ്മരണവും വിശുദ്ധ കുർബാനയും നൊവേനയും നടത്തപ്പെട്ടു പരിപാടികൾക്ക് കൈകാരന്മാരായ ഇലവുത്തിങ്കൽ ജോണി ,കുഞ്ചരത്ത് പാപ്പച്ചൻ ,ചൂടിയാങ്കൽ ജോർജ് ,അഴകനാൽ അപ്പച്ചൻ , പൊള്ളയിൽ സേവിയർ , സെക്രട്ടറി നീറാമ്പുഴ പൗലോസ്, തിരുനാൾ കമ്മിറ്റി അംഗങ്ങൾ ,പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി .ചടങ്ങിൽ നിരവധി ആളുകൾ പങ്കെടുത്തു.ജനുവരി 3 ബുധനാഴ്ച മുതൽ 11 വ്യാഴം വരെ പ്രാർത്ഥനാ ദിനങ്ങൾ ആയിരിക്കും . പ്രധാന തിരുന്നാൾ ദിവസങ്ങൾ ജനുവരി 12 , 13, 14 ദിവസങ്ങൾ ആയിരിക്കും. 12 വെള്ളി കലാവിരുന്നും 13 ശനി സൂപ്പർമെഗാ ഷോയും നടക്കും





Leave a Reply