August 23, 2026

സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി കൂദാശ 17,18 തീയതികളില്‍

0
Img 20240104 181337
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പറ്റ: പുതുതായി പണിത സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി കൂദാശ കര്‍മം 17, 18 തീയതികളില്‍ നടത്തുമെന്ന് വികാരി സഖറിയ വെളിയത്ത് അറിയിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ, കുര്യാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത, ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത എന്നിവര്‍ തിരുകര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കും.

17ന് വൈകുന്നേരം 4.30ന് പരിശുദ്ധ ബാവയെയും പിതാക്കന്‍മാരെയും എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്നു പള്ളിയിലേക്ക് സ്വീകരിച്ചാനയിക്കും. ആറിന് സന്ധ്യാനമസ്‌കാരം. 6.45ന് വിശുദ്ധ കല്ലിടീല്‍ ശുശ്രൂഷ. 7.30ന് ദേവാലയ കൂദാശയുടെ ഒന്നാം ഭാഗം. ഒമ്പതിന് ആശീര്‍വാദം, സ്‌നേഹവിരുന്ന്. 18ന് രാവിലെ ആറിന് പ്രഭാത നമസ്‌കാരം. ഏഴിന് ദേവാലയ കൂദാശയുടെ രണ്ടാം ഭാഗം. 9.30ന് പരിശുദ്ധ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. 11ന് ആശീര്‍വാദം, സമാപന സമ്മേളനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *