വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം : മനുഷ്യ ചങ്ങലയുമായി വിദ്യാര്‍ത്ഥികള്‍
പുല്‍പ്പള്ളി: സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ ബോധവല്‍ക്കരണവുമായി പുല്‍പ്പള്ളി ജയശ്രീ വിദ്യാഭ്യാസ സമുച്ചയത്തിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ മനുഷ്യ ചങ്ങല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ലാ ആരോഗ്യ വകുപ്പിന്റെയും എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സഹകരണത്തോടെ ജയശ്രീ ക്യാമ്പസില്‍ നടക്കുന്ന ലഹരി വിരുദ്ധ സന്ദേശ പ്രചരണത്തിന്റെ ഭാഗമായാണ് പിടിഎയുടെയും ജനപ്രതിനിധികളുടെയും വിവിധ ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പുല്‍പ്പള്ളി ബത്തേരി റോഡിലെ ഷെഡ് ജംഗ്ഷന്‍ മുതല്‍ ജയശ്രീ ക്യാമ്പസ് വരെയുള്ള പാതയോരത്ത് മനുഷ്യ ചങ്ങല തീര്‍ത്തത്. മനുഷ്യ ചങ്ങലയില്‍ ആദ്യകണ്ണിയായി രാജ്യസഭാംഗം അഡ്വ.പി.സന്തോഷ് കുമാര്‍ എംപിയും അവസാന കണ്ണിയായി സ്‌കൂള്‍ മാനേജര്‍ കെ.ആര്‍ ജയറാമും അണിചേര്‍ന്നു.
ജനപ്രതിനിധികളും വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പ്രദേശവാസികളായ നാട്ടുകാരുമടക്കം നൂറുകണക്കിനാളുകള്‍ മനുഷ്യ ചങ്ങലയില്‍ പങ്കാളികളായി. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍ മനുഷ്യചങ്ങലയില്‍ കണ്ണികളായവര്‍ക്ക് ലഹരി വിരുദ്ധ സമൂഹപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മനുഷ്യ ചങ്ങലയുടെ ഭാഗമായി ജയശ്രീ സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ ഫ്‌ലാഷ് മോബും എന്‍എസ്എസ് വളണ്ടിയര്‍മാര്‍ തെരുവ് നാടകവും അവതരിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കലേഷ് സത്യാലയം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു സാബു, എം വി രാജന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പി ദിനീഷ് ജില്ലാ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ ജെ ഷാജി ഡോക്ടര്‍ അഖില, ഡോക്ടര്‍ എസ് ഷിബു, ഷൈന്‍ പി ദേവസ്യ,പി ആര്‍ സുരേഷ്, മനുപ്രസാദ്, പി വാസു, തൃദീപ് കുമാര്‍, എം വി ബാബു,ജോര്‍ജ് തോമസ്, എം എം ഷിന്റോ, സോളി ജോര്‍ജ്, കെ കെ ഷിജിത്ത്കുമാര്‍ സ്വപ്ന പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply