കാറുമായി വന്ന് ആട് മോഷണം ;മോഷ്ടാക്കൾ സിസി ടിവിയിൽ
അമ്പലവയൽ : ആയിരംകൊല്ലിയിൽ ആട് മോഷ്ടാക്കൾ സിസി ടിവിയിൽ. ആയിരം കൊല്ലി സ്വദേശി വർഗ്ഗീസിന്റെ ആടിനെയാണ് മോഷ്‌ടാക്കൾ കാറി ലെത്തി കൊണ്ടുപോയത്. ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. ഒരുമാസം മുമ്പ് വർഗ്ഗീസിന്റെ ആടും താറാവും മോഷണം പോയിരുന്നു. അമ്പലവയൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൂടിന് സമീപത്തെ സിസി ടിവിയും മോ ഷ്‌ടാക്കൾ തകർത്തു.





Leave a Reply