July 10, 2026

സാഹിത്യവേദി കഥാ പുരസ്കാരം ഇ.എസ്.ആമിക്ക്.

0
Img 20240106 093157
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: വയനാട് പെരിക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സാഹിത്യകൂട്ടായ്മയായ സാഹിത്യവേദിയുടെ രണ്ടാമത് സാഹിത്യ പുരസ്കാരം തൃശൂർ ജില്ലയിലെ മതിലകം സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഇ.എസ്.ആമിക്ക് ലഭിച്ചു. 5001 രൂപയും ഫലകവും പ്രശസ്തിപത്രവും പുസ്തകങ്ങളും അടങ്ങുന്നതാണ് പുരസ്കാരം .സംസ്ഥാന തലത്തിൽ നടത്തിയ കഥാരചനാ മത്സരത്തിൽ ഇ.എസ്.ആമിയുടെ ‘കരുതിയിരിക്കുക എന്റെ വിശപ്പിനെ, എന്റെ കോപത്തെയും’ എന്ന കഥയാണ് പുരസ്കാരത്തിന് അർഹമായത്.ടി.വി.കൊച്ചുബാവ അഖിലകേരള കഥാമത്സരത്തിൽ രണ്ടാം സ്ഥാനം(2023), അക്ഷരമുറ്റം സംസ്ഥാനതല കഥാ മത്സരത്തിൽ രണ്ടാം സ്ഥാനം(2023), എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, ജില്ലാകലോത്സവം, വിദ്യാരംഗം, ശിശുവിദ്യാപോഷിണി, പുരോഗമന കലാസാഹിത്യസംഘം എന്നിവയുടെ കഥാമത്സരങ്ങളിൽ വിവിധ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ‘അതിരുകളില്ലാത്ത ആകാശം’, ‘വിലാപം’ എന്നീ നാടകങ്ങളിൽ അഭിനയിച്ച് മികവ് തെളിയിച്ചു. ഗാനാലാപനത്തിലും അംഗീകാരം കിട്ടിയിട്ടുണ്ട്.

നാടകപ്രവർത്തകനായ സുധീഷ് അമ്മവീടിന്റെയും ജിതി സുധീഷിന്റെയും മകളാണ് ആമി. സഹോദരൻ ആഷ്മിൻ ഇ. എസ്. ജനുവരി 17 ന് സ്കൂൾ അങ്കണത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ പി.കെ.പാറക്കടവ് പുരസ്കാര സമർപ്പണം നടത്തും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *