May 9, 2026

ഡിടിപിസിയുടെ ധൂർത്തിനു മറ്റൊരു ഉദാഹരണമായി ‘പുതുവത്സര കപ്പ്’

0
20240109 183239
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: പുതുവത്സരസമ്മാനമായി ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ ജീവനക്കാർക്ക് നൽകിയത് ടൂറിസം ലോഗോയും 2024 കലണ്ടറും പ്രിന്റ് ചെയ്ത വെള്ളക്കപ്പ്. ഇത് വലിയ ചടങ്ങായി നടത്തി ജില്ലാ കളക്ടർ കേക്ക് മുറിച്ചു ഉദ്‌ഘാടനവും നടത്തി. ഉദ്‌ഘാടനം കഴിഞ്ഞ പരിപാടി വീണ്ടും വൈത്തിരി പഞ്ചായത്തു പ്രസിഡന്റിനെ കൊണ്ട് ഉദ്‌ഘാടനം ചെയ്യിച്ചു. ഇതിൽ അസ്വാഭാവികതയൊന്നുമില്ലെങ്കിലും ക്വട്ടേഷൻ പോലും എടുക്കാതെ സ്റ്റാഫിനുള്ള പുതുവത്സര ഗിഫ്റ്റിനും പരിപാടിക്കും വേണ്ടി ചെലവാക്കിയത് വൻതുകയാണ്.ഇതിൽ ക്രമക്കേടുണ്ടന്ന് കൗൺസിലെ ചിലർ തന്നെ പറയുന്നു. സർക്കാർ വൻ കടക്കെണിയിലാണെങ്കിലും ഡിറ്റിപിസിയുടെ ധൂർത്തിനു യാതൊരു കുറവുമില്ലത്രെ. അടുത്ത കാലത്തായി നിരവധി ആരോപണങ്ങളാണ് ഡിടിപിസിക്കെതിരെ ഉയരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *