അരവിന്ദന് ആദരവുമായി പനമരം കുട്ടി പോലീസ്
പനമരം : ഈ വർഷത്തെ റിപബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ വയനാട് ജില്ലയിൽ നിന്ന് യോഗ്യത നേടിയ പനമരം ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ ഗോത്രവർഗ്ഗ വിദ്യാർത്ഥിയായ അരവിന്ദനെ എസ്പി സി പനമരം ആദരിച്ചു. പുത്തനുടുപ്പുകൾ വാങ്ങി നൽകിയാണ് എസ്പി പി ആദരിച്ചത്. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് സുബൈർ കെ ടി ,എസ് പി സി എ ഡി എൻ ഒ മോഹൻ ദാസ് കെ, എച്ച് എം ഷീജ ജയിംസ് , രേഖ കെ , നവാസ് ടി , ഷിജി മാനുവൽ എന്നിവർ പങ്കെടുത്തു.





Leave a Reply