May 10, 2026

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്: 17 വരെ അപേക്ഷിക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : ജില്ലാ സിവില്‍ ജുഡീഷ്യല്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ അതിവേഗ കോടതികളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്നും വിരമിച്ചവരെയും പരിഗണിക്കും. യോഗ്യരായവര്‍ ജനുവരി 17 ന് വൈകിട്ട് 5 നകം ബയോഡാറ്റ, വയസ്സ്, യോഗ്യത, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കല്‍പ്പറ്റ, വയനാട് 673122 വിലാസത്തിലോ dtcourtkpt@kerala.gov.in ലോ അപേക്ഷ നല്‍കണം. ഫോണ്‍ 04936 202277

*യു.ഡി.ഐ.ഡി പരാതി പരിഹാര അദാലത്ത് 12 ന്*

മാനന്തവാടി ബ്ലോക്കിലെ എടവക, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ യു.ഡി.ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചിട്ട് ലഭിക്കാത്തവര്‍ക്കായി ജനുവരി 12 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെ മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാളില്‍ യു.ഡി.ഐ.ഡി പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കും. അദാലത്തില്‍ യു.ഡി.ഐ.ഡി കാര്‍ഡ് എന്റോള്‍മെന്റ് നമ്പര്‍, ആധാര്‍ കാര്‍ഡ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ഫോട്ടോ, ഒപ്പ്, വിരലടയാളം, മൊബൈല്‍ നമ്പര്‍, ജനനതിയതി എന്നിവ ഹാജരാക്കണം. അദാലത്തില്‍ ഭിന്നശേഷിക്കാര്‍ നേരിട്ട് പങ്കെടുക്കേണ്ടതില്ല, ബന്ധപ്പെട്ട രേഖകളുമായി മറ്റൊരാള്‍ക്ക് പങ്കെടുക്കാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *