May 9, 2026

യു.ഡി.ഐ.ഡി പരാതി പരിഹാര അദാലത്ത് 12 ന്

0
Img 20240110 141613
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : മാനന്തവാടി ബ്ലോക്കിലെ എടവക, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ യു.ഡി.ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചിട്ട് ലഭിക്കാത്തവര്‍ക്കായി ജനുവരി 12 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെ മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാളില്‍ യു.ഡി.ഐ.ഡി പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കും. അദാലത്തില്‍ യു.ഡി.ഐ.ഡി കാര്‍ഡ് എന്റോള്‍മെന്റ് നമ്പര്‍, ആധാര്‍ കാര്‍ഡ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ഫോട്ടോ, ഒപ്പ്, വിരലടയാളം, മൊബൈല്‍ നമ്പര്‍, ജനനതിയതി എന്നിവ ഹാജരാക്കണം. അദാലത്തില്‍ ഭിന്നശേഷിക്കാര്‍ നേരിട്ട് പങ്കെടുക്കേണ്ടതില്ല, ബന്ധപ്പെട്ട രേഖകളുമായി മറ്റൊരാള്‍ക്ക് പങ്കെടുക്കാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *