May 10, 2026

തിരുനെല്ലി,എടവക ഗ്രാമപഞ്ചായത്തുകളില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു

0
Img 20240110 141955
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : തിരുനെല്ലി, എടവക ഗ്രാമപഞ്ചായത്തുകളില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് വയനാട് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് തിരുനെല്ലി പഞ്ചായത്തിന്റെ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റെ് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. വിത്തുകള്‍ സംരക്ഷിക്കുന്ന നൂറാങ്ക് അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ഉന്നത വിദ്യാഭ്യാസം നേടിയ എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണവും നടന്നു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സെമിനാറില്‍ വൈസ് പ്രസിഡന്റെ് സി.റ്റി വത്സലകുമാരി, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എന്‍ ഹരീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ആസൂത്രണസമിതി അംഗങ്ങള്‍, സി.ഡി.എസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

എടവക ഗ്രാമപഞ്ചായത്തില്‍ നടന്ന വികസന സെമിനാര്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ജംസീറ ശിഹാബ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എച്ച് ബി പ്രദീപ് മാസ്റ്റര്‍ പദ്ധതി രേഖ പ്രകാശനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് പട്ടകൂട്ടില്‍ പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് അയാത്ത്, അസി.സെക്രട്ടറി വി.സി മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ആസൂത്രണസമിതി അംഗങ്ങള്‍, സി.ഡി.എസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *