May 20, 2024

മൂളിത്തോട് – പുതുശ്ശേരി റോഡിൽ ആവശ്യമായ സസുരക്ഷ മുൻകരുതൽ ഒരുക്കണം : റോഡ് ജാഗ്രത സമിതി

0
20240110 173635

മാനന്തവാടി : ഇനിയും കണ്ണോത്ത് മലകൾ ആവർത്തിക്കാതിരിക്കാൻ മൂളിത്തോട് – പുതുശ്ശേരി റോഡിൽ ആവശ്യമായ സസുരക്ഷ മുൻകരുതൽ ഒരുക്കണമെന്ന് റോഡ് ജാഗ്രത സമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു, പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിൽ നവീകരണ പ്രവർത്തികൾ പൂർത്തിയായ റോഡിൽ നിരവധി വാഹനങ്ങളാണ് നിത്യേന കടന്ന് പോകുന്നത്. വാളേരി പാടത്തെ പഞ്ചായത്ത് ഭൂമിയോട് ചേർന്ന കൊടും വളവിൽ ആവശ്യമായ സുരക്ഷ സംവിധാനമില്ലാത്തതിനാൽ കഴിഞ്ഞ 2 വർഷത്തിനിടെ 14 വാഹനങ്ങൾക്ക് അപകടം സംഭവിച്ചു, അപകടങ്ങളിൽ പലർക്കും സാരമായി പരിക്കേറ്റു. ചിലർക്ക് തലനാരിഴക്കാണ് ജീവൻ തിരിച്ച് കിട്ടിയത്.മാനന്തവാടി കണ്ടത്ത് വയൽ റോഡിൽ മൂളിത്തോട് പാലത്തിനും ചെമ്പോട്ടി പാലത്തിനുമിടയിൽ 30 മീറ്ററിലധികം താഴ്ചയിൽ തോടിലേക്കുള്ള കാട് പിടിച്ച് കിടക്കുന്ന ഭാഗം ശ്രദ്ധിക്കാത്തതിനാൽ വൻ ദുരന്തങ്ങൾക്ക് കാരണമാവുകയാണ്. തേറ്റ മുതൽ പാണ്ടിക്കടവ് വരെ പലയിടത്തും അപകട സാധ്യതയുള്ള വളവുകളും വൻ ഗർത്തങ്ങളും ഉണ്ട്, റോഡിൻ്റെ ഇരുഭാഗങ്ങളിലും ടാറിംഗിനോട് ചേർന്ന് ഒരു മീറ്റർ വീതിയിലും കൊടും വളവുകളിൽ സമ്പൂർണ്ണമായും കോൺക്രീറ്റ് ചെയ്തു ടൈൽ പതിക്കുകയും, അപകട ഭീഷണിയുള്ള മൂളിത്തോട് പാലത്തിനക്കരെയും അയില മൂല, പള്ളത്തു കവല, കൈതക്കെട്ട്, അമ്പലവയൽ ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലും പുതുശ്ശേരി റോഡിൽ വാളേരി പാടം വളവുകളിലും ക്രാഷ് ഗാർഡ് സുരക്ഷയും, ജാഗ്രത ബോർഡുകളും, ഡിവൈഡറുകളും ഉടൻ സ്ഥാപിക്കണം.ദുരന്തങ്ങൾ ഉണ്ടായി നഷ്ടപരിഹാരമായി നൽകുന്ന തുകയുടെ പകുതി തുക ചിലവഴിച്ചാൽ ദുരന്തങ്ങൾ ഇല്ലാതാക്കാൻ കഴിയുന്ന തൊടൊപ്പം ജിവനുകൾ നഷ്ട്ടപ്പെട്ട് കുടുംബങ്ങൾ അനാഥരാവുന്നത് ഒഴിവാക്കാനും കഴിയും, വാർത്താ സമ്മേളനത്തിൻ’ മുൻ ഗ്രാമ പഞ്ചായത്തംഗം എ എം കുഞ്ഞിരാമൻ, വി കെ ബാബു, പി ഒ തോമസ് എന്നിവർ സംബന്ധിച്ചു,

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *