April 18, 2024

ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല : പ്രചരണങ്ങൾ നിറഞ്ഞ് ജില്ല

0
20240115 100839

 

കൽപ്പറ്റ: ഇനിയും സഹിക്കണോ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ 20ന് മുട്ടിൽ മുതൽ കൽപ്പറ്റ വരെ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണ പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നു. പ്രചരണ ബോർഡുകൾ, ചുവരെഴുത്തുകൾ, ബാനറുകൾ , കുടിലുകൾ , സമര കോർണറുകൾ തുടങ്ങിയ വിത്യസ്ത പ്രചരണങ്ങളാണ് നടക്കുന്നത്. കാട്ടിക്കുളം ടൗണിൽ സജ്ജമാക്കിയ സമര കോർണർ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ ആർ ജിതിൻ , മാനന്തവാടി ബ്ലോക്ക് പ്രസിഡണ്ട് വി ബി ബബീഷ്, ശ്രീജിത് കെ കെ , നിധീഷ് ബാബു , ശരൺ കെ എസ് , സി കെ ശങ്കരൻ എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *