May 20, 2024

എസ് എസ് എഫ് ജില്ലയിൽ  എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു

0
Img 20240129 144724

എസ് എസ്

തലപ്പുഴ: എസ്.എസ്.എൽ.സി, പ്ലസ്‌ടു പൊതുപരീക്ഷകൾക്ക് തെയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എക്സലൻസി ടെസ്റ്റിന്റെ ജില്ലാതല ഉദ്ഘാടനം തലപ്പുഴയിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.

വിദ്യാർത്ഥികൾക്ക് ഗൈഡൻസ്, സ്കോളർഷിപ്പ്, കരിയർ കൗൺസിലിംഗ്, പേഴ്സണൽ കൗൺസിലിംഗ്, മത്സര പരീക്ഷാ പരിശീലനം തുടങ്ങിയ പ്രോഗ്രാമുകൾ നടത്തിവരുന്ന വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) യുടെ നേതൃത്വത്തിലാണ് മോഡൽ ടെസ്റ്റ്‌ നടക്കുന്നത്.

മാർച്ചിൽ ആരംഭിക്കുന്ന എസ് എസ് എൽ സി,ഹയർ സെക്കൻഡറി പരീക്ഷാർത്ഥികൾക്കായണ് മോഡൽ പരീക്ഷ,എക്സലൻസി ടെസ്റ്റ് നടത്തുന്നത്.

ജില്ലയിലെ 28 കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച എക്സാമിൻ്റെ ജില്ലതല ഉദ്ഘാടനം ഇത്തവണ സംഘടകർ തലപ്പുഴയിലാണ് ക്രമീകരിച്ചത്.

വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകാനും പരീക്ഷയെ ധൈര്യസമേതം അഭിമുഖീകരിക്കാനും സഹായിക്കുന്ന എസ് എസ് എഫിന്റെ വിദ്യാഭ്യാസ പദ്ധതിയാണ് എക്സലൻസി ടെസ്റ്റ്.

ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, അക്കൗണ്ടൻസി, എക്കണോമിക്സ് എന്നീ വിഷയങ്ങളിലാണ് എക്സാം സംഘടിപ്പിച്ചു വരുന്നത്.

റമീസ് (വെഫി ട്രൈനർ & കേരള നോളജ് മിഷൻ ട്രൈനർ) പരിക്ഷ മുന്നൊരുക്ക പരിശീലനത്തിന് നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് റഹ് മാൻ സ്വാഗതം പറഞ്ഞു.എസ് എസ് എഫ് ജില്ല ഫിനാൻസ് സെക്രട്ടറി മുഹമ്മദ് ജമാൽ സുൽത്വാനി അദ്ധ്യക്ഷത വഹിച്ചു. വെഫി സെക്രട്ടറി ആബിദ് നന്ദിയും പറഞ്ഞു. ശംനാസ്, സ്വാലിഹ് എന്നിവർ സംബന്ധിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *