കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ പ്രകടനവും ധർണയും
കൽപ്പറ്റ : കേരളജിഎസ്ടി നിരക്ക് 12 മുതൽ ഉയർത്തിയ നിരക്ക് കുറയ്ക്കുക, സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ അച്ചടി ജോലികൾ കേരളത്തിലെ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുക, അച്ചടി വ്യവസായത്തിൻ്റെ സംരക്ഷണത്തിനു ഉതകുന്ന രീതിയിൽ സർക്കാർ നയങ്ങൾ പ്രാവർത്തികമാക്കുക അഞ്ച്, എച്ച്പിഐയിൽ താഴെയുള്ള മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കുക, കടലാസിൻ്റെ ഇറക്കുമതി ചുങ്കം വർധിപ്പിക്കാനുള്ള ആവശ്യങ്ങൾ നീക്കം ചെയ്യുക. പ്രകടനം രാവിലെ 10ന് പുതിയ സ്റ്റാൻഡ് പരിസരത്ത് ആരംഭിക്കുമെന്ന് കേരള പ്രിൻ്റേഴ്‌സ് അസോസിയേഷൻ ജില്ലാ ഭാരവാഹികളായ ജോർജ് സേവ്യർ, കെ.സി. കൃഷ്ണൻകുട്ടി, സി.പി. മൊയ്തീൻ, വി.പി. രത്നരാജ്, വി.ജെ. ജോസ്, കെ. ശ്യാംപ്രസാദ്, കെ. ബുഷ്ഹർ എന്നിവർ പറഞ്ഞു. അനന്തവീര തീയേറ്റർ പരിസരത്ത് ഉച്ചവരെയാണ് ധർണ. അച്ചടിശാല ഉടമകളും തൊഴിലാളികളും കുടുംബാംഗങ്ങളും സമരത്തിൽ പങ്കെടുക്കും.





Leave a Reply