May 10, 2026

ഏഴാമത് ടി.എൻ ഗോപകുമാർ പുരസ്കാരം ചെറുവയൽ രാമന് സമ്മാനിച്ചു

0
20240131 145201
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : പ്രശസ്ത മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇൻ ചീഫുമായിരുന്ന ടി.എൻ. ഗോപകുമാറിൻ്റെ സ്മരണാർത്ഥമുള്ള ഏഴാമത് ടിഎൻജി പുരസ്കാരം പൈതൃക നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ ഏറ്റുവാങ്ങി. വയനാട് കമ്മനയിലെ രാമൻ്റെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ പരിസ്ഥിതി പ്രവർത്തക ചുക്കി നഞ്ചുണ്ട സ്വാമി പുരസ്‌കാരം സമ്മാനിച്ചു. കർഷകർ രാജ്യത്തെ ദുരിതങ്ങൾ മാത്രം നേരിടുമ്പോൾ ഒരു കർഷകനെ ആദരിക്കുന്നതിൽ വലിയ സന്ദേശമുണ്ടെന്ന് ചുക്കി നഞ്ചുണ്ട സ്വാമി പറഞ്ഞു. അറിവനുഭവം മുഴുവൻ നെൽവിത്ത് സംരക്ഷണത്തിനും പാരമ്പര്യ കൃഷി രീതിക്കും മാറ്റിവച്ചതാണ് പത്മശ്രീ ചെറുവയൽ രാമനെ ടിഎൻജി പുരസ്കാരത്തിന് അർഹനാക്കിയത്. രണ്ടുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശിൽപവുമാണ് അവാർഡ്. പുരസ്കാര സമർപ്പണ ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ മുഖ്യാതിഥിയായിരുന്നു. എഴുത്തുക്കാരൻ മഹേഷ് മംഗലാട്ട് ടി.എൻ. ജി അനുസ്മരണം നടത്തി. ടി.എൻ. ഗോപകുമാറിൻ്റെ സഹോദരൻ ടി.എൻ.ശ്രീകുമാർ, ഏഷ്യാനെറ്റ് ന്യൂസ് അസി. എക്‌സിക്യൂട്ടീവ് എഡിറ്റർ വിനു വി.ജോൺ, മലബാർ റീജ്യഷൻ എഡിറ്റർ ഷാജഹാൻ എന്നിവർ സംസാരിച്ചു. കൽപ്പറ്റ എസ് കെ എം ജെ ഹൈ സ്കൂളിലെ വിദ്യാർത്ഥികളുടെ കലാപക്രടനവും ചടങ്ങിന് മാറ്റുകൂട്ടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news