July 9, 2026

മണിക്കൂറുകളായി മാനന്തവാടി നഗരത്തെ ഭീതി പരാതിയ ആനയെ മയക്കുവെടി വെച്ചു 

0
Img 20240202 170705
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി :ഒൻപത് മണിക്കൂറായി മാനന്തവാടി നഗരത്തെ ഭീതി പരാതിയ ആനയെ മയക്കുവെടി വെച്ചു. രാവിലെ മുതൽ മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു . ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശവും നൽകിയിരുന്നു.ആനയെ തുരത്തി തിരിച്ചു കാട്ടിലേക്ക് വിടുന്ന പ്രക്രിയ വളരെ സങ്കീർണ്ണമായിരുന്നു. കാരണം 7,8 കിലോമീറ്റർ താണ്ടിയാണ് ആന നഗരത്തിൽ എത്തിയത്. അതുകൊണ്ട് തന്നെ മയക്കുവെടി വെക്കാനുള്ള ഉത്തരവിനായി വനം വകുപ്പ് കാത്തിരിക്കുകയായിരുന്നു. തുടർന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ആനയെ മയക്ക് വെടി വെച്ച് പിടികൂടി കാട്ടിൽ വിടാൻ ഉത്തരവുണ്ടായത്.കർണാടകത്തിലെ വേലൂർ റേൻജിൽ സ്ഥിരമായി കാപ്പിത്തോട്ടങ്ങളിൽ ഇറങ്ങിയ ആനയാണ്. ജനുവരി 16 ആണ് ആനയെ വേലൂർ റേഞ്ചിൽ നിന്ന് പിടിച്ച് റേഡിയോ കോളർ പിടിപ്പിച്ച് നാഗർഹോള ദേശീയ ഉദ്യാനത്തില്‍ വിട്ടത്. ഈ ആനയാണ് മാനന്തവാടി നഗരത്തെ ഭീതി വിതച്ചത്. സൂര്യ,കോന്നി സുരേന്ദ്രനും, വിക്രം ,എന്നീ മുന്ന് കുങ്കിയാനകളാണ് ‘മിഷൻ തണ്ണീർ ‘ വേണ്ടി എത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *