വയനാട് സന്ദർശനത്തിന് ശേഷം പാത്രിയർക്കീസ് ബാവ മടങ്ങി;കുർബാനയിൽ പങ്കെടുത്തത് ആയിരങ്ങൾ
മീനങ്ങാടി : യാക്കോബായ സുറിയാനി സഭയുടെ ആഗോള തലവൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വീതിയൻ പാത്രിയർക്കീസ് ബാവ വയനാട് സന്ദർശനം പൂർത്തികരിച്ച് മടങ്ങി. കോഴിക്കോട് വേളംങ്കോട് പള്ളിയിലെ വിവിധ ചടങ്ങുകളിൽ ഇന്ന് വൈകിട്ട് പങ്കെടുക്കും.
മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ കത്തീഡ്രലിൽ ബലി അർപ്പിച്ച് വിശ്വാസസമൂത്തെ അനുഗ്രഹിച്ചു. ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
പരിശുദ്ധ ബാവയുടെ സെക്രട്ടറിമാരായ
മോർ ഔഗേൻ അൽഖോറി അൽ ഖാസ, മർക്കോസ് മോർ ക്രിസ്റ്റഫോറസ്, യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസ്, യൽദോ മോർ തീത്തോസ്, , മാത്യൂസ് മോർ അപ്രേം, മർക്കോസ് മോർ ക്രിസോസ്റ്റമോസ്, ഏലിയാസ് മോർ യൂലിയോസ് എന്നീ മെത്രാപ്പോലീത്തമാരും ബാവയോടൊപ്പം വി ബലിയിൽ സംബന്ധിച്ചു.
Leave a Reply