October 6, 2024

സുരക്ഷാ വേലികൾ തീർത്ത് വന്യജീവികളിൽ നിന്നുള്ള സംരക്ഷണം ഉറപ്പാക്കണം- കെ സി വൈ എം മാനന്തവാടി രൂപത

0
Img 20240203 114414

 

മാനന്തവാടി: വന്യജീവികളുടെ നിരന്തര ആക്രമണത്താൽ വലയുന്ന വയനാടൻ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനും, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് കെ സി വൈ എം മാനന്തവാടി രൂപത സമിതി ആവശ്യപ്പെട്ടു.

മാനന്തവാടി ടൗൺ, പുൽപ്പള്ളി, വാകേരി ഉൾപ്പെടെയുള്ള പ്രദേശം പോലും വന്യ ജീവികളുടെ ഇടമായി മാറി എന്നത് ആശങ്കയുണ്ടാക്കുന്നു. നാടെന്നോ, ടൗണെന്നോ ഇല്ലാതെ വന്യ മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങി ജന ജീവിതത്തെ തടസപ്പെടുത്തുന്നത് ഉദ്യോഗസ്ഥരും ഭരണ സംവിധാനങ്ങളും ജനങ്ങളുടെ ജീവിതത്തിന് വേണ്ടത്ര ഗൗരവം കൊടുക്കുന്നില്ല എന്നതിന് തെളിവാണെന്ന് രൂപത സമിതി വിലയിരുത്തി.

ഇത്തരത്തിൽ വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് പരിഹാരമെന്നവണ്ണം വനാതിർത്തികളിൽ സുരക്ഷാ വലയങ്ങൾ തീർത്ത് ജനവാസ മേഖലകൾ സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് രൂപത പ്രസിഡന്റ് ശ്രീ. ജിഷിൻ മുണ്ടക്കാതടത്തിൽ അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് വാഗ്ദാനങ്ങളിലൂടെ പറയുന്ന രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഇനിയെങ്കിലും കണ്ണുതുറക്കണമെന്ന് കെ സി വൈ എം മാനന്തവാടി രൂപത ആവശ്യപ്പെട്ടു.

സർക്കാരും ത്രിതല പഞ്ചായത്തും വാർഡ് പ്രതിനിധികളും ഉൾപ്പെടെ ജനങ്ങളിലേക്ക് ഇറങ്ങി ജനങ്ങളുടെ ജീവന് സംരക്ഷണം നൽകണം.തുടരുന്ന വന്യ മൃഗ ശല്യത്തിനെതിരെ ശക്തമായ പ്രതിഷേധ ബോധവൽക്കരണ പരിപാടികളോടെയും ജന മധ്യത്തിലേക്ക് പോകാനാണ് കെ സി വൈ എം യുവജന സംഘടന തീരുമാനിച്ചിരിക്കുന്നത്.

കെ.സി.വൈ.എം മാനന്തവാടി രൂപത വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ, ജനറൽ സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ , സെക്രട്ടറിമാരായ അമ്പിളി സണ്ണി കുറുമ്പലാക്കട്ട്, ഡെലിസ് സൈമൺ വയലുങ്കൽ , ട്രഷറർ ജോബിൻ ജോയ് തുരുത്തേൽ , കോർഡിനേറ്റർ ജോബിൻ തടത്തിൽ , ഡയറക്ടർ റവ. ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റർ സി. ബെൻസി ജോസ് എസ് എച്ച് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *