August 2, 2026

സണ്ടേസ്കൂൾ റാങ്ക് ജേതാക്കളെ പാത്രിയർക്കിസ് ബാവ അനുമോദിച്ചു.

0
20240203 093703
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി: യാക്കോബായ സിറിയൻ സണ്ടേസ്കൂൾ വാർഷിക പരീക്ഷക്ക് കേന്ദ്ര തല റാങ്ക് നേടിയവരെയും, കലോൽസവത്തിൽ മികച്ച വിജയം നേടിയവരെയും സഭയുടെ ആഗോള തലവൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ അനുമോദിച്ചു.
മീനങ്ങാടി അരമന ചാപ്പലിൽ നടന്ന ചടങ്ങിൽ
ബാവയുടെ സെക്രട്ടറിമാരായ
മോർ ഔഗേൻ അൽഖോറി അൽ ഖാസ, മർക്കോസ് മോർ ക്രിസ്റ്റഫോറസ്, യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസ്, ഭദ്രാസന മെത്രാപോലീത്ത ഡോ. ഗീവർഗീസ് മാർ സ്തേ ഫാനോസ്,
യൽദോ മോർ തീത്തോസ്, പൗലോസ് മോർ ഐറേനിയോസ്, മാത്യൂസ് മോർ അപ്രേം, മർക്കോസ് മോർ ക്രിസോസ്റ്റമോസ്, ഏലിയാസ് മോർ യൂലിയോസ് സണ്ടേസ്കൂൾ മലബാർഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. പി.സി പൗലോസ് ,കേന്ദ്ര സെക്രട്ടറി ടി.വി സജിഷ്, ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി, കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ബേബി എന്നിവരും പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *