August 29, 2026

‘സമ്മർദ്ദത്തെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം’ ; തണ്ണീർ കൊമ്പന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി 

0
Eipvpts60333
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : തണ്ണീർ കൊമ്പന്റെ മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം. ശരീരത്തിൽ മുഴ ഉണ്ടായിരുന്നു.അത് പഴുത്തു. ഞരമ്പിൽ അമിതമായി കൊഴുപ്പ് അടിഞ്ഞിരുന്നു.സമർദത്തെ തുടർന്നുണ്ടായ ഹൃദയാഘാതം മരണകാരണമെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു.ആനയുടെ ലിംഗത്തിലും മുറിവുണ്ടായിരുന്നു. ആനയുടെ ഇടത്തെ കാലിന് മുറിവുണ്ടായിരുന്നെന്നും അതിന് അഞ്ചു ദിവസത്തെ പഴക്കം ഉണ്ടെന്നും കർണാടക പി സി സി എഫ്.ഹൃദയത്തിൽ രക്തം കട്ട പിടിച്ചിരുന്നതായും കർണാടക പി സി സി എഫ്.കേരള കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ എന്താണ് സംഭവിച്ചതെന്ന് സംയുക്തമായി പരോശോധിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *