ടി.കെ ദാമോദരന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി: സി.പി.എം കാപ്പിസെറ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസായ ടി.കെ ദാമോദരന്‍ സ്മാരക മന്ദിരം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുമായ കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. 1991 ല്‍ പാര്‍ട്ടി അംഗമായിരുന്ന അന്തരിച്ച ടി.കെ. ദാമോദരന്‍ പാര്‍ട്ടിക്ക് സംഭാവനയായി നല്‍കിയ സ്ഥലത്താണ് ഓഫീസ് കെട്ടിടം പണിതത്. ശനിയാഴ്ച്ച വൈകിട്ട് 3 മണിക്ക് ദേവര്‍ഗദ്ദയില്‍ നിന്നും പ്രകടനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ചടങ്ങില്‍ ഏരിയ സെക്രട്ടറി എം.എസ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, ടി.കെ ശിവന്‍, രുക്മണി സുബ്രഹ്മണ്യന്‍, പി.വി സഹദേവന്‍, എ. വിജയന്‍, സജി മാത്യു, ബൈജു നമ്പിക്കൊല്ലി എന്നിവര്‍ സംസാരിച്ചു.
Leave a Reply