കഥാസമാഹാരം പുറത്തിറക്കി
കല്ലോടി: മാറുന്ന ലോകത്തില്‍ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കല്ലോടി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ എ.ഐ മാമന്‍ പറഞ്ഞ കഥകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം സ്‌കൂളിന്റെ 76 -ാം വാര്‍ഷികത്തോടനുബന്ധിച്ച് സ്‌കൂള്‍ മാനേജര്‍ ഫാ.സജി കോട്ടായില്‍ നിര്‍വ്വഹിച്ചു. ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഇത്തരത്തിലുള്ള ജീവത്തായ സര്‍ഗാത്മക സാധ്യതകള്‍ പരിചയപ്പെടുത്തുന്നത് പൊതു വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കൂട്ടുമെന്നും ഇന്ത്യയില്‍ തന്നെ ഒരു വിദ്യാലയം ആദ്യമായിട്ടായിരിക്കും ഇത്തരം ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥി പ്രതിനിധി തെരേസ്സ സാറ സയൂരി പുസ്തകം ഏറ്റുവാങ്ങി.
അധ്യാപക കോര്‍ഡിനേറ്റര്‍ അരുണ്‍ പി. സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പുസ്തകം തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍,കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.സിജോ ഇളംകുന്നപ്പുഴ, ഹെഡ്മാസ്റ്റര്‍ ജോസ് പള്ളത്ത്, മറ്റ് സാമൂഹ്യ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു ഓരോ ക്ലാസ്സില്‍ നിന്നുമുള്ള വിദ്യാര്‍ഥി പ്രതിനിധികളുംഅദ്ധ്യാപകരും ഉള്‍പ്പെട്ട പ്രസാധക സമിതി കഥാപുസ്തകം തയ്യാറാക്കുന്നത് നേതൃത്വം നല്‍കി.കഥാരചന മത്സരം സംഘടിപ്പിച്ച് ലഭിച്ച മികച്ച രചനകളെ ചാറ്റ് ജി.പി.റ്റി ,ബാര്‍ഡ്, മൈക്രോസോഫ്റ്റ് ബിങ്ങ് തുടങ്ങിയവ ഉപയോഗിച്ച് മെച്ചപ്പെടുത്തിയാണ് പുസ്തകമാക്കിയത്.ചിത്രങ്ങളും ഇപ്രകാരം തന്നെയാണ് രൂപീകരിച്ചത്.





Leave a Reply