July 9, 2026

ബോര്‍ഡ് സ്‌കൂള്‍ കാര്‍ണിവെല്‍  പോസ്റ്റര്‍ പ്രകാശനം ചെയ്തു 

0
Img 20240208 205753
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : മാനന്തവാടി ഗവ.യുപി സ്‌കൂളിന്റെ 159ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 12 മുതല്‍ 23 വരെ ബോര്‍ഡ് സ്‌കൂള്‍ കാര്‍ണിവെല്‍ എന്ന പേരില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.

ക്ലാസ്സ് തലത്തില്‍ രക്ഷിതാക്കളുടെ മുമ്പില്‍ കുട്ടികള്‍ അവരുടെ അക്കാദമിക അനുഭവങ്ങള്‍ പങ്കിടുന്ന മികവുത്സവത്തില്‍ തുടങ്ങി വാര്‍ഷിക പരിപാടികള്‍ വരെ പ്രവര്‍ത്തനങ്ങള്‍ നീണ്ടു നില്‍ക്കും .ഇതിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം മാനന്തവാടി ബിപിസി കെ കെ സുരേഷ് പ്രകാശനം ചെയ്തു. പി ടി എ പ്രസിഡന്റ് എ കെ റൈഷാദ് അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ കെ ജി ജോണ്‍സണ്‍, മദര്‍ പിടിഎ പ്രസിഡന്റ് പി ആര്‍ കവിത, സില്‍വിയ ജോസഫ് ,കെ കെ ബിന്ദു, എസ് ആര്‍ സരിത,എന്‍ പ്രശാലിനി, എ അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *