May 2, 2026

ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു.

0
Img 20240212 110821
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വി.എച്ച്. എസ്.ഇ. വിഭാഗം എൻ.എസ്.എസ്. വാളണ്ടിയേഴ്സിനായി തിരുനെല്ലിയിൽ ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് സോഷ്യൽ ഫോറസ്ട്രി റയ്ഞ്ച് ഓഫീസർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അഞ്ച് മണിക്കൂർ നീണ്ട ബ്രഹ്മഗിരി ട്രക്കിംഗ് കുട്ടികൾക്ക് വത്യസ്തമായ അനുഭവമായി. കേരള ബയോഡൈവേഴ്സിറ്റി ബോർഡ് അംഗം അജയകുമാർ ക്ലാസ് നയിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ .കെ.കെ. സുരേന്ദ്രൻ, സി.എസ്. വേണു എന്നിവർ ട്രെക്കിംഗിന് നേതൃത്വം നൽകി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീജിത്ത് വാകേരി, അധ്യാപകരായ നിമിഷ കെ. കെ., കനീഷ് സി.കെ., ബബിത ടി.ജെ. , വാളണ്ടിയർ ലീഡേഴ്സായ റുസൈന ഫാത്തിമ, അതുൽ കൃഷ്ണ എന്നിവർ സംസാരിച്ചു. ജിഷ്ണു പ്രസാദ്, ശിവഗംഗ പി., മുഹമ്മദ് നിഷാൻ, അയന ബൈജു എന്നിവർ ക്യാമ്പ് അനുഭവം പങ്കുവച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *