July 30, 2026

യൂത്ത് കോൺഗ്രസ് കലക്ട്രേറ്റ് മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു. രണ്ട് പേർക്ക് പരിക്ക്.

0
Img 20240221 140305
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: വന്യമൃഗശല്യത്തിനെതിരെയുള്ള യൂത്ത് കോൺഗ്രസ് കലക്ട്രേറ്റ് മാർച്ചിൽ സംഘർഷവും ലാത്തി ചാർജും.

മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക്. യൂത്ത് കോൺഗ്രസ് ജില്ലാവൈസ് പ്രസിഡന്റ് അജ്മൽ സിവിൽ പോലീസ് ഓഫീസർപ്രഫുൽ ദാസ് എന്നിവർക്ക് പരിക്കേറ്റു.ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാർച്ച് കളക്ട്രേറ്റ് പ്രവേശന കവാടത്തിൽ പോലിസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് തകർത്ത് അകത്ത് കടക്കാനുള്ള ശ്രമം ലാത്തി ചാർജിൽ കലാശിച്ചു. ജലപീരങ്കി ഉപയോഗിച്ച് പ്രവർത്തകരെ തുരുത്തിയെങ്കിലും വീണ്ടും മുദ്രാവാക്യം വിളികളുമായി എത്തുകയായിരുന്നു. ദേശിയ പാതയിൽ കുത്തിയിരുന്ന് സമരം തുടരുകയാണ്.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥലത്തെത്തി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *