പുതുശേരിക്കടവിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ്
പുതുശ്ശേരിക്കടവ് :സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി സൺഡേ സ്‌കൂളിൻ്റെ 60-ാം വാർഷികത്തിന്റെ ഭാഗമായി കൽപ്പറ്റ കരുണ ഐ ട്രസ്റ്റ് ഹോസ്പിറ്റലുമായി ചേർന്ന് യംഗ് ഫൈറ്റേഴ്‌സ് ക്ലബ്ബിൻ്റെ സഹകരണത്തോടെ
സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും നടത്തും.
മാർച്ച് 10 ഞായറാഴ്‌ച രാവിലെ 10 മണി മുതൽ 3 മണി വരെ സെൻ്റ് ജോർജ് പള്ളി ഹാളിലാണ് ക്യാമ്പ്
വാർഡ് മെമ്പർമുഹമ്മദ് ബഷീർ ഈന്തൻ ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ബാബു നീറ്റുംകര അധ്യക്ഷത വഹിക്കും.
ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യാം.
Ph.89434 98647





Leave a Reply