June 16, 2026

രാജ്യത്ത് പൗരത്വത്തിന് അപേക്ഷിക്കാം; പോർട്ടൽ സജ്ജം

0
Img 20240312 134914
By ന്യൂസ് വയനാട് ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് പൗരത്വത്തിന് അപേക്ഷിക്കാം. പോർട്ടൽ സജ്ജമാക്കി കേന്ദ്ര സർക്കാർ. https://indiancitizenshiponline.nic.in എന്ന വെബ്സൈറ്റിലൂടെ നിശ്ചിത ഫീസ് അടച്ചുകൊണ്ട് പൗരത്വത്തിന് അപേക്ഷിക്കാം.

ഇന്ത്യയിൽ നിന്നും അപേക്ഷ നൽകുന്നവർ അപേക്ഷയുടെ പകർപ്പ് അതാത് ജില്ലാ കളക്ടർമാർക്ക് കൈമാറണം. ഇന്ത്യക്ക് പുറത്തുനിന്നും ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നവർ കോൺസുലർ ജനറൽമാർക്കാണ് അപേക്ഷയുടെ പകർപ്പ് കൈമാറേണ്ടതെന്നും കേന്ദ്രസർക്കാർ പറഞ്ഞു. 31000ൽ പരം ആളുകൾക്ക് പൗരത്വം നൽകേണ്ടി വരുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ.

പൗരത്വത്തിന് അപേക്ഷിക്കുന്നതിന് മൊബൈൽ നമ്പറും, ഇമെയിലും നിർബന്ധമാണ്. അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വം നൽകുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *