ഡ്രൈവിംഗ് സ്കൂൾ തുടങ്ങാൻ കെഎസ്ആർടിസി
തിരുവനന്തപുരം: നാട്ടുകാർക്കായി ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങാൻ കെഎസ്ആർടിസി. പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ സിഎംഡിക്ക് മന്ത്രി കെ ബി ഗണേഷ് കുമാർ നിർദ്ദേശം നൽകി. കെഎസ്ആർടിസി ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കുക.
കാറും ജീപ്പും തുടങ്ങി ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കാൻ പഠിക്കാൻ ആഗ്രഹമുള്ള ആർക്കും അവിടെ ചേർന്ന് ഡ്രൈവിംഗ് പരിശീലിക്കാം. കെഎസ്ആർടിസി ഡ്രൈവർമാരായിരിക്കും ഡ്രൈവിംഗ് പരിശീലിപ്പിക്കുക എന്നും, അതെ കേന്ദ്രത്തിൽ വച്ച് തന്നെ ലൈസൻസിനുള്ള ടെസ്റ്റ് നടത്തുമെന്നും മന്ത്രി പറഞ്ഞു. ഡ്രൈവിംഗ് പരീശീലനം മുതൽ ലൈസൻസിനായുള്ള ടെസ്റ്റ് വരെയാണ് കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്കൂൾ വാഗ്ദാനം. അതേസമയം പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് രീതി ഏപ്രിൽ ഒന്നിന് മുൻപ് നടപ്പാക്കുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി.





Leave a Reply