May 11, 2026

സി.എ.എക്കെതിരെ തെരുവുകൾ പ്രക്ഷുബ്ദമാക്കും- ടി നാസർ

0
20240313 133429
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനം രാജ്യതാൽപ്പര്യത്തിനെതിരും ഭരണഘടനാ വിരുദ്ധവുമാണെന്നും ഇതിനെതിരെ തെരുവുകൾ പ്രക്ഷുബ്ദമാക്കുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ പറഞ്ഞു. എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പൊതു തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മതധ്രുവീകരണം നടത്തി വോട്ടുനേടാനാണ് സി.എ.എ വിജഞാപനത്തിലൂടെ ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. ഇതിനെ ചെറുത്ത് തോൽപ്പിക്കേണ്ടത് ഓരോ പൗരൻ്റെയും കടമയും ബാധ്യതയുമാണ്.

വിശുദ്ധ റമളാൻ നോമ്പിൻ്റെ തലേദിവസം സി.എ.എ വിജ്ഞാപനം ഇറക്കിയത് ഇരകൾ പ്രതിഷേധിക്കാനിറങ്ങില്ല എന്ന മൂഢധാരണയിലാണ്. ചരിത്രത്തിൽ മുസ്ലിം സമൂഹത്തിൻ്റെ പ്രധാന പോരാട്ടങ്ങളെല്ലാം നടന്നത് റംസാൻ മാസത്തിലാണെന്നും സാഹചര്യങ്ങളല്ല സമരത്തിൻ്റെ ഗതി നിർണ്ണയിക്കുന്നതെന്ന് കേന്ദ്രസർക്കാർ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

കോഴിക്കോട് റോഡിൽ നിന്നും ആരംഭിച്ച പ്രകടനം നഗരംചുറ്റി ഗാന്ധി പാർക്കി ലവസാനിച്ചു. എസ്.ഡി.പി.ഐ ജില്ലാ ട്രഷറർ മഹ്‌റൂഫ്, ജില്ലാ കമ്മിറ്റിയംഗം ടി.പി റസാഖ്, മണ്ഡലം പ്രസിഡന്റ് അലി ഐനിക്കൽ, സെക്രട്ടറി സുലൈമാൻ മൗലവി, ട്രഷറർ ഫിറോസ്, കമ്മിറ്റിയംഗം റഹീസ് പനമരം തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *