May 11, 2026

കെല്‍ട്രോണ്‍ വളവ് മുതല്‍ പച്ചിലക്കാട് വരെ റോഡ് നവീകരിക്കുന്നതിന് ഡി.പി.ആര്‍ തയ്യാറാക്കും: ടി. സിദ്ധിഖ് എം.എല്‍.എ

0
Img 20240313 155751
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കല്‍പ്പറ്റ-മാനന്തവാടി പാതയിലെ കെല്‍ട്രോണ്‍ വളവ് മുതല്‍ പച്ചിലക്കാട് വരെയുള്ള റോഡ് നവീകരിക്കുന്നതിന് ഡി.പി.ആര്‍ തയ്യാറാക്കുമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍.എ അഡ്വ.ടി. സിദ്ധിഖ് അറിയിച്ചു. കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി നവീകരണ പ്രവൃത്തി നടത്തുന്നതിനാണ് ഡി.പി.ആര്‍ തയ്യാറാക്കാന്‍ കിഫ്ബി ഉത്തരവ് ഇറക്കിയിട്ടുള്ളത്. നിരന്തരമായ ഇടപെടലിന്റേയും, കിഫ്ബി ആസ്ഥാനത്ത് നടന്ന യോഗങ്ങളുടേയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഡി.പി.ആര്‍ തയ്യാറാക്കാന്‍ കിഫ്ബി ഉത്തരവ് ഇറക്കിയിട്ടുള്ളതെന്നും, ഡി.പി.ആര്‍ തയ്യാറാകുന്ന മുറക്ക് പ്രവൃത്തി യാഥാര്‍ത്ഥ്യമാകുമെന്നും എം.എല്‍.എ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *