June 16, 2026

നിയമപരമല്ലാത്ത ലൈറ്റുകൾ വാഹനങ്ങളിൽ ഉപയോഗിക്കുന്നത് ശിക്ഷാർഹം: എം വി ഡി 

0
Img 20240313 Wa0017rkxi3z5
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: രാത്രി യാത്രകളിൽ എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങളുടെ തീവ്ര പ്രകാശം മൂലം നിങ്ങളുടെ കണ്ണുകൾ നൈമിഷികമായ അന്ധത അനുഭവിച്ചിട്ടുണ്ടോ? ഇത്തരത്തിൽ ഡ്രൈവറുടെ കണ്ണുകൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പ്രതിഭാസത്തെയാണ് Dazzling of light എന്ന് അറിയപ്പെടുന്നത്.

ചില സമയങ്ങളിൽ നിയമപരമല്ലാത്ത അതിതീവ്ര ലൈറ്റുകളുടെ ഉപയോഗം മൂലം ഡ്രൈവർക്ക് വാഹനം നിയന്ത്രിക്കാൻ കഴിയാതെ വലിയ അപകടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഉയർന്ന തീവ്രതയുള്ളതും നിയമവിരുദ്ധവുമായ ലൈറ്റുകൾ വാഹനത്തിൽ ഉപയോഗിക്കുന്നത് ശിക്ഷാർഹമാണെന്ന് എം വി ഡി അധികൃതർ വ്യക്തമാക്കി. നിങ്ങളുടെ വാഹനത്തിന്റെ വെളിച്ചം മറ്റൊരു കുടുംബത്തെ ഇരുട്ടിലാക്കരുതെന്നും മോട്ടോർ വാഹന വകുപ്പ് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *