May 11, 2026

ഫുട്ബോൾ ടൂർണമെന്റ് നടത്തി

0
Img 20240314 112508
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : പുൽപ്പള്ളി ആനപ്പാറ സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മാർച്ച് ആറാം മുതൽ പതിമൂന്നാം തീയതി വരെ ഫുട്ബോൾ ടൂർണമെന്റ് നടത്തി.

വിദ്യാർത്ഥികളിലെ കായികമായ കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനു വേണ്ടി സ്കൂളിലെ നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഫുട്ബോൾ ടൂർണമെന്റ് നടത്തിയത്.

അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ടൂർണമെന്റിൽ രണ്ട് ടീമുകൾ ഒന്നാം സ്ഥാനത്തോടെ ട്രോഫി നേടി.

റോയി കൂരിവേലിയിൽ , എൽദോസ് കുടലിൽ പുത്തൻപുരയിലുമാണ് ണ് ടൂർണമെന്റിൽ വിജയികളായ ടീമുകൾക്ക് ട്രോഫി സ്പോൺസർ ചെയ്തത്. ടൂർണമെന്റ് വിജയികൾക്ക് ഫാ ഷിനോജ് കുന്നശ്ശേരിയിൽ സമ്മാനദാനം നടത്തി .

സ്കൂൾ പ്രിൻസിപ്പൽ സാലി എം. കെ, സ്കൂൾ മാനേജർ ഫാ : പി.സി പൗലോസ്, ബിനോജ് വർഗീസ് (പി ടി എ പ്രസിഡന്റ്), അനു ഷിജോ (എം പി ടി എ പ്രസിഡന്റ്‌ ) റോയി പി വി ( മാനേജീരിയൽ സെക്രട്ടറി) അധ്യാപകരായ സിൽജ, വിജി പ്രീതി, നിഷ, ഷൈനി ടൂർണമെന്റിന് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *