സ്വർണ്ണം പിടികൂടി
തോൽപ്പെട്ടി: വയനാട് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ടി എൻ സുധീറിൻ്റെ നേതൃത്വത്തിൽ തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റ് സംഘവും വയനാട് ഐബി പാർട്ടിയും വയനാട് എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാതെ കാറിൽ കടത്തിക്കൊണ്ട് വന്ന 1.600 കിലോഗ്രാം സ്വർണ്ണം പിടികൂടി.
നിലമ്പൂർ സ്വദേശികളായ മദാരി വീട്ടിൽ നൗഫൽ എം (39), ചെടിയാൻ തൊടിയിൽ റഷീദ് സി.ടി (44), പെറ്റമ്മൽ വീട്ടിൽ നസീമ പി (40) എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത സ്വർണ്ണം തുടർ നടപടികൾക്കായി വയനാട് ജി എസ് ടി വകുപ്പിന് കൈമാറി. ഐ.ബി ഇൻസ്‌പക്ടർ കെ. ഷാജി, അസി. എക്സൈസ് ഇൻസ്പെക്ടർ വി. രാജേഷ്, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, സന്തോഷ് കൊമ്പ്രക്കണ്ടി, സിഇഒമാരായ രജിത്ത് പി.വി, ശശികുമാർ പി.എൻ, അനൂപ് കുമാർ കെ, ജെയ്മോൻ ഇ.എസ്, എക്സൈസ് ഡ്രൈവർമാരായ ബാലചന്ദ്രൻ, പ്രസാദ്, എന്നിവരടങ്ങുന്ന സംഘമാണ് സ്വർണ്ണം പിടികൂടിയത്.





Leave a Reply