June 16, 2026

വിവരാവകാശ കമ്മീഷന്‍ ഹിയറിങ്‌: 13പരാതികള്‍ തീര്‍പ്പാക്കി

0
Img 20240315 171153itq3zqb
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ എം ദിലീപ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഹിയറിങില്‍ പരിഗണിച്ച 13 പരാതികളും തീര്‍പ്പാക്കി. റവന്യൂ-ഫോറസ്റ്റ്, ജല വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി എത്തിയത്.

 

അപേക്ഷകര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാനും രേഖകള്‍ ഓഫീസുകളില്‍ സൂക്ഷിക്കാനും ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്ന് കമ്മീഷന്‍ പറഞ്ഞു. വിവരം ലഭ്യമല്ല, വിവരങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്നീ മറുപടികള്‍ അംഗീകരിക്കാനാവില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *