April 27, 2024

സമ്പൂർണ്ണ സൂര്യഗ്രഹണത്തിനൊരുങ്ങി ലോകം

0
Img 20240315 Wa0094

തിരുവനന്തപുരം: 126 വർഷത്തിന് ശേഷം സമ്പൂർണ്ണ സൂര്യഗ്രഹണത്തിനൊരുങ്ങി ലോകം. ഈ ദിവസത്തിൽ സന്ധ്യ സമയത്തിന് സമാനമാകുന്ന രീതിയിൽ പകൽ സമയവും ഇരുട്ട് മൂടപെടും. 2024 ഏപ്രിൽ 8 നാണ് ഈ പ്രതിഭാസം ഉണ്ടാകുക. വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലായിരിക്കും കാണപ്പെടുക, എന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു. 50 വർഷത്തിനിടയിൽ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമായിരിക്കും ഇത്.

ഭൂമിയിൽ 18 വർഷത്തിലൊരിക്കൽ സൂര്യഗ്രഹണം ഉണ്ടാകും. എന്നാൽ ഒരു പ്രദേശത്ത് ശരാശരി 100 വർഷത്തിൽ ഒരിക്കൽ മാത്രമാണ്, സമ്പൂർണ സൂര്യഗ്രഹണം ഉണ്ടാകുക.

ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്‍റെ ബാഹ്യ വലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ്, സമ്പൂർണ സൂര്യഗ്രഹണം നടക്കുന്നത്. അതായത് പകൽ സന്ധ്യയായെന്ന രീതിയിൽ ഇരുട്ടാൽ മൂടപെടും. മാത്രമല്ല ആ പകലിൽ നക്ഷത്രങ്ങളേയും കാണാൻ സാധിക്കുന്ന സാഹചര്യവും ഉണ്ടായേക്കാം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *