June 16, 2026

വാക്കുകൾ പാലിക്കാതെ സർക്കാർ;കരിദിനം ആചരിക്കാൻ ഒരുങ്ങി ആധാരമെഴുത്ത് തൊഴിലാളികൾ

0
20240315 174032
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മാർച്ച് 16 ന് ആധാരമെഴുത്ത് ഓഫീസുകൾ അടച്ചിട്ട് കരിദിനം ആചരിക്കാനൊരുങ്ങി, കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴസ് യൂണിൻ.

ആധാരം എഴുത്ത് സംഘടനകളുമായി ആലോചിച്ച് മാത്രമേ ആധാരം എഴുത്ത് മേഖലയിൽ ടെംപ്ലേറ്റ് മോഡൽ സംവിധാനം നടപ്പിലാക്കു, എന്ന് മന്ത്രിതല യോഗത്തിൽ മിനുട്‌സ്സിൽ രേഖപ്പെടുത്തിയ ഉറപ്പ് സർക്കാർ ലംഘിച്ചതിനെ തുടർന്നാണ് പ്രതിഷേധം ഉയർന്നത്.

 

കൂടാതെ മാർച്ച് 20ന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന, സെക്രട്ടറിയേറ്റ് ധർണ്ണയിൽ ജില്ലയിലെ ആധാരം എഴുത്ത് തൊഴിലാളികൾ പങ്കെടുക്കുമെന്നും ജില്ലാ സെക്രട്ടറി കെ. വേണുഗോപാലൻ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *