June 16, 2026

ലോക്സഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങളുമായി കോൺഗ്രസ്

0
Img 20240315 200448pcbjydu
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ ജില്ലാ കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ വിലയിരുത്തൽ നടത്തി. 18 כ൦ തിയതി നടക്കുന്ന നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ വലിയ ജനപങ്കാളിത്തത്തോടെ നടതുവാനും, ജില്ലയിലെ 576 ബൂത്തുകളിലും നാളെയും, മറ്റന്നാളുമായി വോട്ടർ പട്ടിക ബൂത്ത് തലത്തിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ നിർദ്ദേശം നൽകുകയും ചെയ്തു. കൂടാതെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിൻറെ കുടുംബത്തിന് കെ.പി.സി.സി. നൽകിയ 15 ലക്ഷം രൂപയുടെ ചെക്ക് ഇന്ന് തന്നെ കൈമാറാനും യോഗത്തിൽ തീരുമാനിച്ചു.

ബി. ജെ. പി അജീഷിന്റെ കുടുംബത്തിനായി കർണാടക സർക്കാരിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ നൽകുന്നതിനെ പ്രതിഷേധിച്ച നടപടി മനുഷ്യത്വ രഹിതമാണെന്നും യോഗം വിലയിരുത്തി. യോഗത്തിൽ ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *