June 16, 2026

കുടിവെള്ള ക്ഷാമം: ബാണാസുര അണക്കെട്ടിൽ നിന്നും വെള്ളം തുറന്ന് വിടണം: യൂത്ത് കോൺഗ്രസ്

0
Img 20240315 200958
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട : കടുത്ത വേനലിൽ ജലക്ഷാമം നേരിടുകയാണ് ബാണാസുര സാഗർ ഡാമിന്റെ താഴ്വാരത്തുള്ള വാരാമ്പറ്റ കൊച്ചാറ ആദിവാസി കോളനി, അത്തിക്കൊല്ലി, ആറുവാൾ പ്രദേശവാസികൾ. ഈ സാഹചര്യത്തിൽ ബാണാസുര അണക്കെട്ടിനെ ജനങ്ങൾക്ക് ഉപയോഗമാകും വിധം നിശ്ചിത അളവിൽ തുറന്നു വിടണമെന്ന് കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. അബ്‌ദുൽ റയീസ് എ.സി അദ്യക്ഷത വഹിക്കുകയും പി.ടി മുത്തലീബ്, ജിജി പോൾ, അജ്മൽ വെള്ളമുണ്ട, ശ്രീജിത്ത്, പീറ്റർ ജോർജ്, സിറാജ് കമ്പ എന്നിവർ സംസാരിക്കുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *