June 16, 2026

‍ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗം ചേർന്നു

0
20240315 203422
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : ജില്ലയിൽ വ്യവസായ മേഖലയിലെ അവസരങ്ങൾക്കനുസൃതമായ നൈപുണ്യ വികസന കോഴ്സുകൾ നിർണ്ണയിക്കുന്നതിനും മുൻനിര വ്യവസായ കേന്ദ്രങ്ങളിലെ ജോലി സാധ്യതകൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുവാനും ജില്ലയിലെ മുൻധാര പ്രതിനിധികൾ മാനന്തവാടി അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഒത്തു ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നേതൃത്വം നൽകിയ ചർച്ചയിൽ വയനാട് ജില്ലാ ഇൻഡസ്ട്രീസ് അസിസ്റ്റന്റ് ഡയറക്ടർ അഖില സി. ഉദയൻ അധ്യക്ഷത വഹിച്ചു. എടവക പഞ്ചായത്ത് പ്രതിനിധി ലിസി ജോൺ, താലൂക്ക് വ്യവസായ ഓഫീസർ എം. പ്രതീഷ്, ഐ.ബി. എം കോളേജ് പ്രതിനിധി വിനു ആൻ്റണി, വി.കെ.സി പോളിമർ കിൻഫ്ര പാർക്ക് പ്രതിനിധി ശരത്ത് കുമാർ, സി.ഐ.ഐ പ്ലേസ്മെൻ്റ് കോർഡിനേറ്റർ സി.കെ ഷഫീർ, റ്റാറ്റാ പവർ കൺസൾട്ടൻസി സെൻ്റർ ഹെഡ് കെ.കെ സജീവൻ, കെ.എം.എം. ഐ.ടി.ഐ ഇൻസ്ട്രക്ടർ അഷ്റഫ്,

അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഹെഡ് കെ.എസ് ഷഹ്‌ന

എന്നിവർ പങ്കെടുത്തു. നിർദ്ദേശാനുസരണം പദ്ധതികൾ സമയാനുസൃതമായി ആരംഭിക്കാൻ ചർച്ചയിൽ തീരുമാനിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *