June 16, 2026

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ റാലിയും വിശദീകരണ യോഗവും സംഘടിപ്പിച്ചു

0
20240315 201733
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട് : കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇസ്സത്തുൽ ഇസ്ലാം സൗത്ത് സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലിയും വിശദീകരണ യോഗവും സംഘടിപ്പിച്ചു. മതത്തെ മാനദണ്ഡമാക്കി പൗരത്വത്തിന്റെ പേരിൽ രാജ്യത്തെ മതാധിഷ്ഠിതമാക്കാനുള്ള നീക്കം ചെറുത്ത് തോൽപ്പിക്കാൻ മതേതര വിശ്വാസികൾ ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. ഇസ്സത്തുൽ ഇസ്ലാം സംഘം മഹല്ല് പ്രസിഡണ്ട് കെ.കെ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു .പി. ഇസ്മയിൽ മുഖ്യ പ്രഭാഷണം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *