April 15, 2024

സൂപ്പർ മാർക്കറ്റ് കത്തി നശിച്ച സംഭവം: നടത്തിപ്പുകാരൻ അറസ്റ്റിൽ; ഫെബ്രവരി 26 പുലർച്ചെ 2 മണിക്കാണ് കേസിനാസ്പതമായ സംഭവം 

0
20240316 121501

 

മാനന്തവാടി: തലപ്പുഴ ടൗണിലെ ഗ്രാന്റ് സുപ്പർ മാർക്കറ്റ് കത്തിനശിച്ച സംഭവത്തിൽ കടയുടെ നടത്തിപ്പുകാരൻ വാളാട് കൊത്താറ റൗഫ് (29) നെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രവരി 26 ന് പുലർച്ചെ 2 മണിക്കാണ് തീപിടുത്തമുണ്ടായത്. സാമ്പത്തിക നഷ്‌ടവും, കടബാധ്യതയും മൂലം ഇൻഷുറൻസ് തുക ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പർ മാർക്കറ്റ് കത്തിച്ചതെന്ന് റൗഫ് പോലിസിനോട് പറഞ്ഞു. സംഭവ ദിവസം അർധരാത്രി കഴിഞ്ഞും സൂപ്പർമാർക്കറ്റ് പരിസരത്ത് റൗഫിൻ്റെ സാന്നിധ്യം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് എസ് ഐ വിമൽ ചന്ദ്രൻ, സീനിയർ സിവിൽ പോലിസ് ഓഫീസർ സിജുമോൻ തുടങ്ങിയവർ അടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിൽ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്ത‌ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ റിമാണ്ട് ചെയ്തു. തീ, സ്ഫോടക വസ്തുക്കൾ എന്നിവ ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യത്തിനുള്ള ഐ പി സി 436 വകുപ്പാണ് പ്രതിയുടെ മേൽ ചുമത്തിയിരിക്കുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *