May 11, 2026

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ്‌ പരിഷ്കാരം ഉടനില്ല: മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് സിഐടിയു: അറിയിപ്പ് കിട്ടിയില്ലെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ്

0
Img 20240316 Wa0020
By ന്യൂസ് വയനാട് ബ്യൂറോ

 

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം ഉടൻ ഉണ്ടാകില്ലെന്ന് മുഖ്യ മന്ത്രി ഉറപ്പ് നക്കിയെന്ന് സിഐടിയു. പുതിയ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവ് തത്കാലം മരവിപ്പിക്കാന്‍ ഗതാഗത മന്ത്രിയോട് ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പു ലഭിച്ചതെന്ന് കരീം മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ഫെബ്രുവരി 21ന് ഇറക്കിയ പുതിയ പരിഷ്‌കാര ഉത്തരവ് ഉടന്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും, പരിഷ്‌കാരം തത്കാലം മരവിപ്പിക്കാന്‍ ഗതാഗത മന്ത്രിയോട് ആവശ്യപ്പെടാമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട് . തെരഞ്ഞെടുപ്പിനുശേഷം ഡ്രൈവിങ് സ്‌കൂള്‍ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *