July 9, 2026

യു ഡി എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നാളെ: കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: യു ഡി എഫ് കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നാളെ (മാര്‍ച്ച് 18ന് തിങ്കളാഴ്ച) നടക്കും.

 

കല്‍പ്പറ്റ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ രാവിലെ 10 മണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. രാഹുല്‍ഗാന്ധി എം പിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനായുള്ള കമ്മിറ്റി രൂപീകരണവും, പ്രവര്‍ത്തനപരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്യും. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

 

തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസലി ശിഹാബ് തങ്ങള്‍, ചാണ്ടി ഉമ്മന്‍ എം എല്‍ എ, എ പി അനില്‍കുമാര്‍ എം എല്‍ എ, ടി സിദ്ധിഖ് എം എല്‍ എ, ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ കെ കെ അഹമ്മദ്ഹാജി, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, സംസ്ഥാന, ജില്ലാ യു ഡി എഫ് നേതാക്കന്മാര്‍ പങ്കെടുക്കുമെന്നും യു ഡി എഫ് ചെയര്‍മാന്‍ ടി ഹംസ, കണ്‍വീനര്‍ പി പി ആലി എന്നിവര്‍ അറിയിച്ചു. മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ രാവിലെ പത്ത് മണിക്ക് വള്ളിയൂര്‍ക്കാവ് റോഡിലെ ഡയാനക്ലബ്ബില്‍ വെച്ച് നടത്തപ്പെടും. കണ്‍വെന്‍ഷനില്‍ സംസ്ഥാന, ജില്ലാ താലൂക്ക്തല യു ഡി എഫ് നേതാക്കള്‍ സംബന്ധിക്കും.

മുനിസിപ്പാലിറ്റിയിലും ,പഞ്ചായത്തുകളിലുമുള്ള കണ്‍വെന്‍ഷനുകള്‍ മാര്‍ച്ച് 20, 21, തീയ്യതികളില്‍ നടത്തപ്പെടുമെന്നും യു ഡി എഫ്‌ചെയര്‍മാന്‍ അഡ്വ. എന്‍ കെ വര്‍ഗീസ്, കണ്‍വീനര്‍ പടയന്‍ മുഹമ്മദ് എന്നിവര്‍ അറിയിച്ചു. സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ രാവിലെ 10 മണിക്ക് ബത്തേരി മുന്‍സിപ്പല്‍ ടൗണില്‍ ഹാളില്‍ നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *