April 28, 2024

ചേകാടിയിലെ വാഹനാപകടം; ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു

0
Img 20240316 200042

മാനന്തവാടി: തൊഴിലാളികളുമായി സഞ്ചരിച്ച പിക്കപ്പ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഝാർഖണ്ഡ് മസ്ഗേഡി സ്വദേശി ദസ്തകിർ ആലം (27) ആണ് മരിച്ചത്. ഗുരുതരവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം . ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. അപകട സ്ഥലത്ത് വെച്ചുതന്നെ ആസാം സ്വദേശി ഷാ ജമാൽ (26) മരിച്ചിരുന്നു. തിങ്കളാഴ് രാവിലെ തിരുനെല്ലി – അപ്പപ്പാറ – തോൽപ്പെട്ടി റോഡിലെ ചേകാടിയിലായിരുന്നു അപകടം. തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിൽ ജൽജീവൻ മിഷന്റെ ജോലിയെടുക്കുന്ന കരാർ തൊഴിലാളികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റതിൽ എല്ലാവരും നിലവിൽ ആശുപത്രി വിട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *