June 16, 2026

കോഴിക്കോട് റോഡിൽ ഗതാഗത കുരുക്ക് രൂക്ഷം: ഉടൻ പരിഹരിക്കണമെന്ന് ബിജെപി

0
Img 20240316 212253
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി – കോഴിക്കോട് റോഡിൽ നിരന്തരമുണ്ടാകുന്ന ഗതാഗത കുരുക്ക് കാരണം പൊതു ജനം വലയുന്ന പശ്ചാത്തലത്തിൽ അധികാരികൾ ഉടൻ പ്രശ്‌ന പരിഹാരം കാണണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ആശുപത്രിയിലേക്ക് എത്തേണ്ട രോഗികളും, പരീക്ഷയ്ക്ക് പോകുന്ന വിദ്യാർത്ഥികളടക്കമുള്ളവരും ബ്ലോക്കിൽ കുടുങ്ങി വലയുകയാണ്. മലയോര ഹൈവേയുടെ നിർമ്മാണം മന്ദഗതിയിൽ ആയതും ചില തൽപ്പര കക്ഷികളുടെ പിടിവാശിയുമാണ് ഇതിന് കാരണം. ഗാന്ധി പാർക്കിലേക്ക് തിരിയുന്ന ഭാഗത്ത് റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന കെഎസ്ഇബി യുടെ പോസ്റ്റും ബ്ലോക്കിന് കാരണമാകുന്നുണ്ട്. അനാസ്ഥ തുടരാതെ ബന്ധപ്പെട്ട അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി കണ്ണൻ കണിയാരം, ഗിരീഷ് കട്ടക്കളം, ശ്രീജിത്ത് കണിയാരം അഖിൽ കേളോത്ത്,എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *