June 16, 2026

കൊല്ലത്ത് നിന്നും മുങ്ങിയ നിരന്തര കുറ്റവാളികളെ വയനാട് പോലീസ് പിടികൂടി

0
Img 20240316 214243
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി: കൊല്ലത്ത് നിന്നും മുങ്ങിയ നിരന്തര കുറ്റവാളികളെ വയനാട് പോലീസ് പിടികൂടി. കരുനാഗപ്പള്ളി കരിപ്പള്ളിൽ കിഴക്കേടത്ത് വീട്ടിൽ വിഷ്ണു (27), കരുനാഗപ്പള്ളി റഹിം മൻസിൽ ഫൈസൽ (27) എന്നിവരെയാണ് പുൽപള്ളി പോലീസും വയനാട് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പുൽപള്ളി, പാറക്കടവ് വെച്ച് ശനിയാഴ്ച വൈകിട്ട് പിടികൂടിയത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ കാപ്പ ചുമത്താനുള്ള ഓർഡറായതറിഞ്ഞ് മുങ്ങിയ വിഷ്ണു നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണ്. ഓച്ചിറ പോലീസ് സ്റ്റേഷനിൽ വധശ്രമ കേസിലെ പ്രതിയാണ് ഫൈസൽ.

പരിശോധനക്കിടയിൽ പോലീസിനെ കണ്ട് പരിഭ്രമിച്ച ഇവരെ കൂടുതൽ ചോദ്യം ചെയ്ത് പേര് വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരും കേസുകളിൽ പെട്ട് മുങ്ങിയതാണെന്ന് മനസിലായത്. പ്രതികളെ കൊല്ലം പോലീസിന് കൈമാറും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *